
ചന്ദനപ്പള്ളി : സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കും നിർദ്ധന രോഗികൾക്കും ധനസഹായ വിതരണം റവ. ഫാ. ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് മുള്ളൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബേബി കുട്ടി കാഞ്ഞിരത്തുംമൂട്ടിൽ, ഏബ്രഹാം സാമുവൽ കൊപ്പാറ, ഷൈജു മുല്ലശേരി, വിനയൻ ചന്ദനപ്പള്ളി, സ്നേഹസ്പർശം കോർഡിനേറ്റർ രാജു പൂവണ്ണുംവിളയിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ ദേവി എന്നിവർ സംസാരിച്ചു.