കോഴഞ്ചേരി: കോഴഞ്ചേരി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവർത്തി പരിചയ - െഎ.ടി മേള കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ നാളെയും മറ്റന്നാളുമായി നടക്കും. കാരംവേലി ഗവ.എൽ.പി.എസ്, എം.ടി.യു.പി.എസ് എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ. ബ്ളോക്ക് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവി ഉദ്ഘാടനം ചെയ്യും. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും.