 
തിരുവല്ല: ആലപ്പുഴയിൽ നടന്ന 47-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ മൂന്നുപേർ തിരഞ്ഞെടുത്തു. തിരുവല്ല എസ്.സി.എസ്. സ്‌കൂളിലെ റോൺ ചെറിയാൻ, കെവിൻ പോൾ ടൈറ്റസ്, തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ആർ. വാസുദേവ് എന്നിവരാണ് ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാന പരിശീലന ക്യാമ്പിലേക്കുള്ള പട്ടികയിൽ ഉൾപ്പെട്ടത്. ഈമാസം 20 മുതൽ പുനലൂരിൽ നടക്കുന്ന ക്യാമ്പിലേക്ക് 16 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ക്രൈസ്റ്റിലെ ആർ.ഹരികൃഷ്ണൻ ഇടംനേടി. നവംബർ 14 മുതൽ 21 വരെ കാൻഗ്രയിൽ നടക്കുന്ന 47-ാമത് ദേശീയ സബ് ജൂനിയർ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന 12പേരെ പുനലൂരിൽ 21 ദിവസത്തെ കോച്ചിംഗ് ക്യാമ്പിനുശേഷം പ്രഖ്യാപിക്കും.