പത്തനംതിട്ട : അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും അവസാനിപ്പിക്കാൻ സർക്കാർ ജാഗ്രത കാട്ടുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. അന്ധവിശ്വാസവും ചൂഷണവും തടയാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് സർക്കാരിനെ സമീപിച്ചിരുന്നു. ശാസ്ത്ര പ്രചാരണത്തിന് പരിഷത്ത് കൂടുതൽ ഉൗന്നൽ നൽകും. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പത്തനംതിട്ടയിൽ പരിഷത്ത് പ്രകടനം നടത്തി. യോഗം സംസ്ഥാന സെക്രട്ടറി ഷൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.സത്യദാസ്, സി.ജി മോഹനൻ, ഡോ.കെ.പി കൃഷ്ണൻകുട്ടി, പ്രൊഫ. ശ്രീകല, ജി. സ്റ്റാലിൻ, ഡോ. ടി.പി കലാധരൻ എന്നവർ സംസാരിച്ചു.