പത്തനംതിട്ട: പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്‌ത്രോത്സവം ഇന്നും നാളെയുമായി (19, 20) നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്‌കുമാർ ടി.എസ്. അറിയിച്ചു. ഇന്ന് കാതോലിക്കേറ്റ് എച്ച്.എസ്.എസിലിൽ ഗണിത ശാസ്ത്ര മേളയും സയൻസ്, സോഷ്യൽ സയൻസ് മേളകൾ മാർത്തോമ്മാ എച്ച്.എസ്.എസിലും നാളെ പ്രവൃത്തി പരിചയമേള കാതോലിക്കേറ്റ് എച്ച്.എസ്.എസിൽ നടക്കും.
സ്വാഗത സംഘ രൂപീകരണ യോഗം 21ന്
പത്തനംതിട്ട: സബ് ജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 21ന് ഉച്ചയ്ക്ക് 3ന് മൈലപ്ര എസ്.എച്ച്.എച്ച്.എസ്എസിൽ സ്വാഗത സംഘ രൂപീകരണ യോഗം നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്‌കുമാർ ടി.എസ്. അറിയിച്ചു.