acci-car
അപകടത്തിൽ തകർന്ന കാർ

ചെങ്ങന്നൂർ: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ പുത്തൻകാവ് സെന്റ് ആൻട്രൂസ് കുരിശുപള്ളിക്ക് സമീപമാണ് ഇന്നലെ അപകടം ഉണ്ടായത്. ടിയുവി 300 കാറാണ് അപകടത്തിൽപ്പെട്ടത്. ചക്കാലയിൽ ഏലിയാമ്മ മാത്യുവിന്റെ മതിലാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കല്ല് ഇടിച്ച് ഏലിയാമ്മയുടെ വീടിന്റെ ജനൽ ഗ്ളാസുകളും സൺ ഷേഡും തകർന്നു. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരും ഇടിച്ച വാഹനം പരിശോധിച്ചു.