road

കോന്നി : ഏനാദിമംഗലം കലഞ്ഞൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലഞ്ഞൂർ - കുടുത്ത - പൂതങ്കര ഇളമണ്ണൂർ - കിൻഫ്ര - ചായലോട് റോഡിന്റെയും മലയാലപ്പുഴയിലെ വിവിധ പൊതുമരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെയും ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.യു. ജനിഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കുടുത്ത ജംഗ്ഷൻ - പൂതങ്കര- ഇളമണ്ണൂർ - കിൻഫ്ര -ചായലോട് റോഡ് 6 കോടി രൂപ ചെലവഴിച്ചാണ് ആധുനികവത്കരിച്ചത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് 5 മീറ്റർ വീതിയിൽ ബി എം ആൻഡ് ബി സി സാങ്കേതികവിദ്യയിൽ നിർമ്മാണം പൂർത്തീകരിച്ചു. മലയാലപ്പുഴയിലെ പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നതിനായി 16 കോടിയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് തുടക്കം കുറിക്കുന്നത്. കോന്നിയെയും മലയാലപ്പുഴയുടെ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ ശൃംഖലയാണിത്.