19-omallur-sankaran
പറയനാലി പട്ടികജാതി കോളനിയിൽ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കുന്നു

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ഓമല്ലൂർ പറയനാലി പട്ടികജാതി കോളനിയിൽ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ആഫീസർ കെ.സി.ഹരിലാൽ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പത്തനംതിട്ട മണ്ണുസംരക്ഷണ ആഫീസർ കോശിക്കുഞ്ഞ് പി.എസ്, മണ്ണു സംരക്ഷണ ഒാഫീസ് ജീവനക്കാരായ സുർജിത് തങ്കൻ, ബെൻസി ജെ.എസ്, ബിന്ദു.എസ്, ജിൻസി.ആർ, നൗഷാദ്.ഐ, ശ്യാംകുമാർ.എസ്, ബിജു.എൻ.ഡി എന്നിവർ പങ്കെടുത്തു. പദ്ധതി പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.