റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെയും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഏകജാലക പ്രവേശത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റുകൾ (1) പ്രകാരം കോളേജ് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാദ്ധ്യത മനസിലാക്കി കോളേജ് അധികൃതർ നിർദേശിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം ഉറപ്പാക്കണം. റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരം തന്നെയാകും പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ നിർദ്ദിഷ്ട സമയത്ത് ഹാജരായില്ലെങ്കിൽ പട്ടികയിലെ അടുത്ത സ്ഥാനക്കാരെ പരിഗണിക്കും. റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്ന് പ്രവേശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇമെയിൽ വിലാസത്തിലേക്ക് രേഖാമൂലം പരാതി സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് (1) പ്രകാരമുള്ള പ്രവേശന നടപടികൾ 22 ന് വൈകിട്ട് നാലിന് മുൻപ് പൂർത്തീകരിക്കണം.


പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നു മുതൽ ആറു വരെ സെമസ്റ്റർ സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷൻസെമസ്റ്റർ ഇംപ്രൂവ്‌മെന്റ് , മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ മൂന്നു മുതൽ പത്തു വരെയും പിഴയോടു കൂടി നവംബർ 11 മുതൽ 14 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 15 മുതൽ 17 വരെയും അപേക്ഷ നൽകാം.

നാലാം സെമസ്റ്റർ എം.എഡ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 201 അ്ഡമിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 27 വരെ അപേക്ഷിക്കാം. പിഴയോടു കൂടി 28 നും സൂപ്പർ ഫൈനോടെ 29 നും അുപേക്ഷ സ്വീകരിക്കും.

പത്താം സെമസ്റ്റർ ബി.ആർക്ക് (റഗുലർ, സപ്ലിമെന്ററി) പ്രോഗ്രാമിന്റെ തീസീസ് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ 26 വരെയും പിഴയോടെ 27 നും സൂപ്പർഫൈനോടെ 28 നും അപേക്ഷ നൽകാം. വിദ്യാർത്ഥികൾ പരീക്ഷാഫീസിന് പുറമേ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിന് 145 രൂപ കൂടി അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്സി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി ,2019 അഡ്മിഷൻ മേഴ്‌സി ചാൻസ്), എം.എൽ.ഐ.എസ്സി. (2018, 2017 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ ഏഴു വരെയും പിഴയോടെ നവംബർ എട്ടിനും സൂപ്പർഫൈനോടെ നവംബർ ഒൻപതിനും അപേക്ഷ നൽകാം.

അഫിലയേറ്റഡ് കോളേജുകളിലെ നവംബർ എട്ടിന് ആരംഭിക്കുന്ന വിവിധ എൽ.എൽ.ബി കോഴ്‌സുകളുടെ നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴയില്ലാതെ 25 വരെയും പിഴയോടെ 26 നും സൂപ്പർ ഫൈനോടെ 27 നും അപേക്ഷ നൽകാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ബി.എഡ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.