bjp
ബി.ജെ.പി ജനകീയ ധർണ്ണ ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: നന്ദാവനം - എൻജിനീയറിംഗ് കോളേജ് റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റി നന്ദാവനം കവലയിൽ നടത്തിയ ജനകീയ ധർണ ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. അനീഷ് മുളക്കുഴ, കലാ രമേശ്, ബി. ജയകുമാർ, മനുകൃഷ്ണൻ, എസ്. വി പ്രസാദ്, അജി. ആർ നായർ, വിനിജ സുനിൽ, മാത്യു ടി. തമ്പി, പി. എ നാരായണൻ, ടി. ഗോപി, വിശാൽ പാണ്ടനാട്, സുഷമ ശ്രീകുമാർ, കെ. സത്യപാലൻ, കെ. ജി മനോജ്, രോഹിത്ത്. പി കുമാർ, എസ്.കെ രാജീവ്, അനൂപ് പെരിങ്ങാല, ടി. സി സുരേന്ദ്രൻ, പി. എസ് സതീഷ്, കെ. കെ വിനോദ്, എസ്. സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ ആതിര ഗോപൻ, ഇന്ദു രാജൻ, ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.