central-junction
കോന്നി സെൻട്രൽ ജംഗ്ഷൻ

കോന്നി: പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട പണികളെ തുടർന്ന് രൂപപ്പെട്ട കോന്നി സെൻട്രൽ ജംഗ്ഷനിലെ കുഴികൾ കരാർ കമ്പനി നികത്തിത്തുടങ്ങി. കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് വാഹനയാത്രയ്ക്കും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കുഴികൾ അടച്ചുതുടങ്ങി. കോന്നി- പത്തനാപുരം റോഡും കോന്നി- ചന്ദനപ്പള്ളി റോഡും കോന്നി- പത്തനംതിട്ട റോഡും കോന്നി -തണ്ണിത്തോട് റോഡും ചേരുന്ന സെൻട്രൽ ജംഗ്ഷനിൽ കലുങ്കിന്റെ പണികളെ തുടർന്നാണ് കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടത്. റോഡിലെ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തെറിക്കുന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ രണ്ടു താലൂക്ക് വികസന സമിതി യോഗങ്ങളിലും ഇത് പരിഹരിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇരുചക്രവാഹങ്ങൾ അപകടത്തിൽപ്പെടുന്നതും കാറുകളുടെ അടിഭാഗം ഇടിക്കുന്നതും ഇവിടെ പതിവായിരുന്നു.