 
തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപെടാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനും അംഗം എം.പി. തങ്കപ്പനും ക്ഷേത്ര ഉപദേശകസമിതിക്ക് ഉറപ്പുനൽകി. കരുനാട്ടുകാവിൽ സന്ദർശനത്തിനെത്തിയതായിരുന്നു ഇരുവരും. ശ്രീകോവിലിന്റെ മേൽക്കൂര തകർന്നുകിടക്കുന്നത് ഭക്തജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. മേൽക്കൂര പുതുക്കിപ്പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഉപദേശകസമിതി പ്രസിഡന്റ് ജിനു ഓണംതുരുത്തിൽ, ശ്രീനിവാസ് പുറയാറ്റ്, രമേശ് മുവിടത്തെട്ട്, രാമചന്ദ്രൻ താഴ്ചയിൽ, ജി.അശ്വിൻ, എസ്.നാരായണസ്വാമി, കരുനാട്ടുകാവ് ബ്രാഹ്മണ സമൂഹം ട്രസ്റ്റ് സെക്രട്ടറി ശിവകുമാർ ചൊക്കംമഠം എന്നിവർ സന്നിഹിതരായിരുന്നു.