കോഴഞ്ചേരി: കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള 20,21 തീയതികളിൽ കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് , കാരംവേലി ഗവ. എൽ.പി.എസ്. , കാരംവേലി എം.റ്റി.യു.പി.എസ്. എന്നിവിടങ്ങളിലായി നടക്കും. 20 ന് രാവിലെ 9 മുതൽ ഗണിതമേള കാരംവേലി എംറ്റി. യു.പി.എസിലും സാമൂഹ്യശാസ്ത്ര മേള കാരംവേലി ഗവ. എൽ.പി.എസിലും സയൻസ് മേള കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസിലും നടക്കും. 21 ന് രാവിലെ 9 മുതൽ കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, കാരംവേലി ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമേളയും നടക്കും.