തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിലെ തകഴി ലെവൽക്രോസ് ഇന്ന് രാവിലെ എട്ടുമുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ വളഞ്ഞവഴി, എസ്.എൻ കവലയിൽ നിന്ന് കിഴക്കോട്ടുതിരിഞ്ഞ് കഞ്ഞിപ്പാടം, ചമ്പക്കുളം, എടത്വാ വഴി തിരുവല്ല ഭാഗത്തേക്ക് പോകണം. തിരുവല്ല ഭാഗത്ത് നിന്നുവരുന്നവ എടത്വാ, ചമ്പക്കുളം, കഞ്ഞിപ്പാടം വഴി എസ്.എൻ കവലയിലെത്തി ദേശീയപാതയിൽ കയറി യാത്രതുടരണം. പ്രാദേശിക വാഹനങ്ങൾ പടഹാരം ലെവൽക്രോസ് വഴിയും പോകണം.