തിരുവല്ല: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായാ അനിൽകുമാർ ഇന്ന് രാവിലെ 11ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് വളഞ്ഞവട്ടം റിയോ ടെക്സസ് കൺവെൻഷൻ സെന്ററിൽ നടക്കും. എൽ.ഡി.എഫ് സംസ്ഥാന, ജില്ലാ നേതാക്കന്മാർ പങ്കെടുക്കും.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം എൽ.ഡി.എഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ് ഇന്ന് വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും.