കല്ലൂപ്പാറ: ഐ. എച്ച് . ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബി. ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് സീറ്റുകളിലേക്ക് 21ന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ (KEAM 2022) ഉൾപ്പെട്ടിട്ടുള്ളവർക്കും JEE 2022 | CUSAT 2022 ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഒന്നാം വർഷ ബി. ടെക് പ്രവേശനത്തിന് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.cek.ac.in ഫോൺ : 04692677890, 2678983, 8547005034, 9447402630, 9496570592.