പന്തളം: പന്തളം എൻ.എസ്.എസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി, ആന്റി നാർകോട്ടിക് സെൽ എന്നിവ സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലിയും തെരുവു നാടകവും നടത്തി. പ്രിൻസിപ്പൽ ഡോ. അഞ്ജന ജെ ഉദ്ഘാടനം ചെയ്തു.
കോളേജിൽ നിന്നാരംഭിച്ച റാലി പന്തളം കുറുന്തോട്ടയം കവല ചുറ്റി എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂൾ, ബോയ്‌സ് സ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂൾ, ബി.എഡ് കോളേജ് എന്നിവിടങ്ങളിലെത്തി. എല്ലായിടത്തും കുട്ടികൾ തെരുവുനാടകവും അവതരിപ്പിച്ചു.
നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ഡോ. മുത്തുമോൻ ടി.ആർ, പ്രോഗ്രാം കോഓർഡിനേറ്റർ ഹരിത ആർ. ഉണ്ണിത്താൻ, ആന്റി നാർക്കോട്ടിക് സെൽ കൺവീനർ ജിതേഷ് ജെ എന്നിവർ നേതൃത്വം നല്കി.