പത്തനംതിട്ട : ജൽജീവൻ മിഷൻ ജില്ലാ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ജൽശക്തി ഭക്ഷ്യസംസ്‌കരണ വ്യവസായിക വകുപ്പ് മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേലിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിൽ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കൈപ്പട്ടൂർ, പത്തനംതിട്ട മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ തുടങ്ങിയവർ പങ്കെടുത്തു.