bjp-

റാന്നി : സി.പി.എം നേതാക്കളുടെ ഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ വീട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഭൂൽ കൃഷ്ണ സന്ദർശിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ നിതിൻ ശിവ, ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷൈൻ ജി കുറിപ്പ്, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് അരുൺ അനിരുദ്ധൻ, മണ്ഡലം സെക്രട്ടറി അനീഷ് നായർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രതീഷ്, സാനു മാമ്പാറ, വിനോദ് എം.എസ്, അനന്തു നെടുമൺ, ശർമ്മ ടി.എസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.