തിരുവല്ല: ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച പെരിങ്ങര ആലംതുരുത്തിയിലെ പുരാതന വൈദ്യകുടുംബമായ വല്ലഭശേരി തറവാടും പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രവും കാവും ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കേന്ദ്രസർക്കാരിന്റെ തീർത്ഥാടന സർക്യുട്ടിൽ വല്ലഭശേരി ക്ഷേത്രവും ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി. അരുൺപ്രകാശ് പറഞ്ഞു. ഇക്കാര്യങ്ങൾ സംബന്ധിച്ച് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തങ്കപ്പപ്പണിക്കർ, സെക്രട്ടറി സാബു വല്ലഭശേരി, ട്രസ്റ്റി മൃത്യുഞ്ജയപ്പണിക്കർ എന്നിവരുമായി ചർച്ച നടത്തി. വല്ലഭശേരിയിലെ മുതിർന്ന കുടുംബാംഗമായ സോമിനിയെ കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ ആദരിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീർ വെൺപാല, ജനറൽ സെക്രട്ടറി മോഹനൻ കുറ്റിക്കാട്ടിൽ, ജില്ലാ സെക്രട്ടറി ശ്യാം ചാത്തമല, മണ്ഡലം ട്രഷറർ ഗോപിദാസ്, ഭാരവാഹികളായ സന്തോഷ്, രവീന്ദ്രൻ, ബാലചന്ദ്രൻ, മനോജ് വെട്ടിക്കൽ, സുധീഷ്, ബിന്ദു, ആനന്ദവല്ലിയമ്മ എന്നിവർ പങ്കെടുത്തു.