1
ടാറി o ഗ് ഇല്ലാതെ നടത്തിയ കുഴിയടപ്പ്.

പള്ളിക്കൽ : റോഡിൽ ടാറിംഗ് ഇല്ലാതെ മെറ്റിൽ നിരത്തിയുള്ള കുഴിയടപ്പ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തെങ്ങമം - മേക്കുന്ന് മുകൾ റോഡിലാണ് ഇന്നലെ കുഴിയടയ്ക്കാൻ പി.ഡബ്ളിയു. ഡി അധികൃതർ എത്തിയത്. ടാർ കുഴിയിൽ ഒഴിച്ച ശേഷം മെറ്റിൽ ചിപ്സ് കുഴിയിലിടുകയായിരുന്നു. ബി.ജെ.പി പ്രവർത്തകൻ സുനിൽ തോട്ടുവാ ഇത് ചോദ്യം ചെയ്തതോടെ കൂടുതൽ പ്രവർത്തകർ എത്തി പണി തടഞ്ഞു. പന്തളം എ.ഇ സ്ഥലത്തെത്തി മെറ്റിൽ നിറക്കാനുള്ള എസ്റ്റിമേറ്റാണ് ഉള്ളതെന്ന് പറഞ്ഞു. പുതിയ എസ്റ്റിമേറ്റിൽ കുഴികൾ അടയ്ക്കാമെന്ന് പറഞ്ഞ് പണി നിറുത്തി മടങ്ങി.