 
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണം റാന്നിയിൽ ഏതാണ്ട് പൂർത്തിയാകുമ്പോഴും പല സ്ഥലങ്ങളിലും നടപ്പാതയിൽ മൂടിയില്ലാത്തതു അപകക്കെണിയാവുന്നു. ഉന്നത നിലവാരത്തിൽ റോഡുകൾ വികസിപ്പിച്ചെങ്കിലും വശങ്ങളിലെ ഓടകളുടെയും കൈവരികളുടെയും നിർമ്മാണം പല സ്ഥലങ്ങളിലും പൂർത്തീകരിച്ചിട്ടില്ല. മാമുക്ക് ഇന്ത്യൻ ഓയിൽ പാമ്പിനോട് ചേർന്ന് ഓടയുടെ മുകളിലൂടെ കടന്നുപോകുന്ന നടപ്പാതയിൽ മൂടിയില്ലാതെ കിടക്കുന്നത് അപകട ഭീഷണിയാണ്. മുന്നിലെ കുഴി ശ്രദ്ധയിൽ പെടാതെ ആളുകൾ വീണു പോകാനും സാദ്ധ്യതയുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി ആളുകൾ ദിവസവും നടന്നു പോകുന്ന വഴിയിലാണ് ഇത്തരത്തിൽ വീഴ്ച സംഭവിച്ചിരിക്കുന്നത്. അടിയന്തരമായി ഇതിനു പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.