തിരുവല്ല: പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊമ്പങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം നിരണം ലോക്കൽ കമ്മിറ്റിയംഗവും കെ.എസ്.കെ.ടി.യു. പഞ്ചായത്ത് സെക്രട്ടറിയുമായ എം.ബി. അനീഷ് മത്സരിക്കുമെന്ന് തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി അറിയിച്ചു. ഇന്ന് രാവിലെ 11ന് അനീഷ് നാമനിർദേശ പത്രിക സമർപ്പിക്കും. സി.പി.എം മെമ്പർ എം.ജെ അച്ചൻകുഞ്ഞ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് .