റാന്നി: അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ സംഘാടക സമിതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷാധികാരിയായി പി.പി.ശ്രീധരൻ നായർ പുത്തുപ്പളളിയെ തിരഞ്ഞടുത്തു. ചെയർമാൻ- സന്തോഷ് കുമാർ നടുവിലേത്ത്, ജനറൽ കൺവീനർ -വത്സല കുമാരി, വൈസ് ചെയർമാൻ- ചന്ദ്രശേഖരൻ നായർ, ട്രഷറർ- കൃഷ്ണൻകുട്ടിനായർ. എസ് അജിത് കുമാർ നെടുംപ്രയാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. പ്രസാദ് കുഴിക്കാല, പ്രസാദ് മൂക്കന്നൂർ വിജയലക്ഷ്മി, സുമതി ദാമോദരൻ, മോഹന ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.