roads
കലഞ്ഞൂര്‍ - പാടം റോഡിന്റെ നിര്‍മാണ പ്രവർത്തങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തുന്നു

കോന്നി: റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി കൃത്യ സമയങ്ങളിൽ പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് ജില്ലയിൽ നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി കലഞ്ഞൂർ- പാടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കെ. ആർ. എഫ് .ബി. പ്രോജക്ട് ഡയറക്ടർ ഡാർലീൻ ഡിക്രൂസ്, പി. ഡബ്ലൂ. ഡി റോഡ്സ് ചീഫ് എൻജിനീയർ ലിസി, പി .ഡബ്ലൂ .ഡി നാഷണൽ ഹൈവേ ചീഫ് എൻജിനീയർ സജി മോൾ ജേക്കബ്, സൗത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി.ടി. ജയ,.കെ .എസ്. ടി .പി കൊട്ടാരക്കര സൂപ്രണ്ടിംഗ് എൻജിനീയർ ബിന്ദു, പി .ഡബ്ലൂ. ഡി. റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ബി. വിനു, റോഡ്സ് മെയിന്റനൻസ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ജെ. സീനത്ത്, എൻ എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ശ്രീകല, കെ ആർ എഫ് ബി പി എം യു എക്സിക്യൂട്ടിവ് എൻജിനിയർ എം. ബിന്ദു എന്നിവർ മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

കരാർ കമ്പനി പ്രതിനിധികളെ ശാസിച്ചു

കോന്നി: ടൗണിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ കരാർ കമ്പനി പ്രതിനിധികൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരസ്യ ശാസന. ഇത്തരം പ്രവൃത്തികൾ തുടരാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ടൗണിലെ ശോചനീയാവസ്ഥ കെ.യു. ജനീഷ് കുമാർ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കരാർ കമ്പനി ജീവനക്കാരെ വിളിച്ചുവരുത്തി സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. ആറു മാസമായി കോന്നി ടൗൺ നവീകരണം മുടങ്ങിക്കിടക്കുകയാണ്. ഈ മാസം 24 ന് നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി മന്ത്രിക്ക് ഉറപ്പുനൽകി. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, പി.ഡബ്ല്യു.ഡി സെക്രട്ടറി അജിത് കുമാർ, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, പൊതുമരാമത്ത് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, കെ.എസ്. ടി. പി പി.ഡബ്ലു.ഡി പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു