
പത്തനംതിട്ട : സ്‌കൂൾ പാചക തൊഴിലാളികൾ തൊഴിൽ പരമായി ഇപ്പോൾ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം നേടി എടുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ യോഗം 22ന് രാവിലെ 10ന് തിരുവല്ല വൈ.എം.സി.എയിൽ ചേരും. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ, ഉപജില്ലാ സെക്രട്ടറി, പ്രസിഡന്റുമാരായ സരസമ്മ, പ്രീത, അംബിക, രമ, വനജാക്ഷി തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ എല്ലാ പാചകതൊഴിലാളികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.