 
ചെങ്ങന്നൂർ : കർഷക സംഘം സംസ്ഥാന സമ്മേളന നഗറിൽ ഉയർത്തുവാനുള്ള കൊടിമരവും വഹിച്ചുകൊണ്ട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ ക്യാപ്റ്റനായുള്ള കൊടിമര ജാഥയ്ക്ക് ചെങ്ങന്നൂരിൽ സ്വീകരണം നൽകി. കർഷകസംഘം ചെങ്ങന്നൂർ ഏരിയ പ്രസിഡൻ്റ് ബി.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.ശശികുമാർ ജാഥ ക്യാപ്ടന് സ്വീകരണം നൽകി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെബിൻ പി വർഗ്ഗീസ്, ഹേമലത മോഹൻ, മഞ്ജുള ദേവി, ബി.ബാബു, പി.വിജയചന്ദ്രൻ, ഷാളിനി രാജൻ കെ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഐ.ടി.ഐ. ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു.