20-susheela-santhosh
പന്തളം ഉപജില്ലാ ശാസ്‌ത്രോത്സവം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർ പേഴ്‌സൺ സുശീലസന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം ഉപജില്ലാ ശാസ്‌ത്രോത്സവം നഗരസഭ ചെയർ പേഴ്‌സൺ സുശീലസന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പന്തളം എ.ഇ.ഒ. രാധാകൃഷ്ണൻ റ്റി. പി ,​പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് . എസ് , നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കൗൺസിലർമാരായ വി.വിജയകുമാർ, സൗമ്യ സന്തോഷ്, സുനിത വേണു , എച്ച്.എം. ഫോറം കൺവീനർ സാബിറാ ബീവി .എം, സന്തോഷ് കുമാർ, പി റ്റി എ പ്രസിഡന്റ് ബാബു .പി ,​ പ്രിൻസിപ്പൽ ഡോ.എൽ മായ , ഹെഡ് മാസ്റ്റർ പി. ഉദയൻ എന്നിവർ പ്രസംഗിച്ചു.