ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ സ്റ്റേഡിയം നിർമ്മാണം സർക്കാർ ഉടൻ പൂർത്തീകരിച്ച് നഗരസഭയ്ക്ക് കൈമാറണമെന്ന് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. ദേവദാസ്, സുജാജോൺ, എൻ. ആനന്ദൻ, ആർ. ബിജു, ശശി എസ്. പിള്ള, പി.വി. ഗോപിനാഥൻ, കെ.കെ. സജികുമാർ, മറിയാമ്മ ജോൺ ഫിലിപ്പ്, ഗോപു പുത്തൻമഠത്തിൽ, കെ. ഷിബുരാജൻ എന്നിവർ പ്രസംഗിച്ചു.