മല്ലപ്പള്ളി: മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയം. കോട്ടാങ്ങൽ നിയാസ് മൻസിലിൽ നിയാസ് (32)നെയാണ് ഇന്നലെ വൈകിട്ട് നാലരയോടെ കോട്ടാങ്ങൽ നൂലുവേലിക്കടവിൽ നിന്ന് കാണാതായതായി സംശയിക്കുന്നത് പെരുമ്പെട്ടി പൊലിസും അഗ്‌നി രക്ഷാ സേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ 7.30 തെരച്ചിൽ ആരംഭിക്കും