bjp

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ കയറി എ.ബി.വി.പി പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ. - സി.പി.എം. പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ മൗനാനുവാദത്തോടെയാണ് പ്രവർത്തകരെ അക്രമിച്ചതെന്നും വിഷയത്തിൽ ഇടതുപക്ഷ അനുഭാവികളായ അദ്ധ്യാപകർ പിന്തുണ നൽകിയതായും ബി.ജെ.പി ആരോപിച്ചു.