johnson
ജോൺസൺ

ചെങ്ങന്നൂർ: ഭിന്നശേഷിക്കാരനായ യുവാവ് സ്കൂട്ടറിടിച്ച് മരിച്ചു. തിരുവൻവണ്ടൂർ പ്രയാർ വളയം കണ്ടത്തിൽ ജോൺസൺ (45) ആണ് മരിച്ചത്. അമ്പീരേത്ത് മാടവന റോഡിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പളളിക്ക് സമീപമുള്ള ജോൺസന്റെ വീടിന് സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസണ് പ്രയാറുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ലോട്ടറി വിൽപ്പനക്കാരനായ ജോൺസൺ ഇടയ്ക്ക് പെയിന്റിംഗ് ജോലിയും ചെയ്തിരുന്നു. ഭാര്യ: ലിസി. മകൾ: ജോൺസി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്രയാർ സി.എസ്.ഐ പള്ളിയിൽ. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു