ചെങ്ങന്നൂർ: വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രണ്ടസ് ഒഫ് ലിറ്ററേച്ചറിന്റെ നേതൃത്വത്തിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ കാരക്കാട് ഗവ. എൽ. പി സ്കൂളിൽ കുട്ടികൾക്ക് മഹാത്മജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണം എന്ന ആത്മകഥ വിതരണം ചെയ്തു. കാർട്ടൂണിസ്റ്റ് ശങ്കർ ആർട്ട് ഗാലറി സെക്രട്ടറി മോഹൻ കൊട്ടാരത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു. ഫ്രണ്ട്‌സ് ഒഫ് ലിറ്ററേച്ചർ ചീഫ്. കോ-ഓർഡിനേറ്റർ ടി. കെ . ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ബിനി, ബ്ലോക്ക് പ്രൊജക്റ്റ് ഓഫീസർ റോയി . ടി . മാത്യു. സാഹിത്യകാരൻ കൃഷ്ണ കുമാർ കാരക്കാട്, ആദ്ധ്യാപകരായ ബിന്ദു, സിനി എന്നിവർ പ്രസംഗിച്ചു