sabarimala-
അയ്യപ്പ മഹാ സത്രം ഭൂമി പൂജ നടക്കുന്നു

റാന്നി: ഡിസംബർ 15 മുതൽ 27 വരെ റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാസത്രത്തിനായുള്ള യജ്ഞവേദിയുടെ ഭൂമിപൂജ നടന്നു. പുനലൂർ- മൂവാറ്റുപുഴ റോഡിൽ റാന്നി വൈക്കം മണികണ്ഠനാൽത്തറയ്ക്ക് സമീപം തിരുവാഭരണ പാതയുടെ ഓരത്താണ് യജ്ഞവേദി ഒരുങ്ങുന്നത്. മധുദേവാനന്ദ തിരുമേനി ഭദ്രദീപം കൊളുത്തി ജ്യോതിഷി ശിവദാസനാചാരി ഭൂമി പൂജ നടത്തി. അഡ്വ.ജയവർമ്മ പന്തൽ നിർമ്മാണത്തിന് തുടക്കമിട്ടു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സിബി താഴത്തില്ലത്ത്, റാന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, മന്ദിരം രവീന്ദ്രൻ, സച്ചിൻ വയല, പ്രകാശ് കുഴികാല, വിനോദ് പുതുശേരിമല, അമ്പിളി പ്രഭാകരൻ,എസ്.അജിത്കുമാർ നെടുംപ്രയാർ, പ്രസാദ് കുഴികാല, ഗോപൻ ചെന്നിത്തല, പി.മോഹന ചന്ദ്രൻ കാട്ടൂർ, പ്രസാദ് മൂക്കന്നൂർ, ബിജു കുമാർ.കെ, ബിനു കരുണൻ, സാബു.പി, കെ.എസ് വിജയലക്ഷ്മി, പ്രിയംവദ ശിവകുമാർ, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു