പത്തനംതിട്ട : റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 22,23,29 തീയതികളിൽ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിലെ റിംഗിൽ നടക്കും.
നാളെ രാവിലെ എട്ടു മുതൽ മത്സരങ്ങൾ ആരംഭിക്കും. 10ന് ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറും ദേശീയ ഗെയിംസിൽ സ്വർണം നേടിയ ലോക ചാമ്പ്യൻ അഭിജിത്ത് അമൽരാജും ചേർന്ന് നിർവഹിക്കും. സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും. വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത് മുഖ്യാതിഥി ആയിരിക്കും.
23ന് രാവിലെ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ റിംഗ് മത്സരങ്ങൾ തുടരും. രാവിലെ 11ന് നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ റിംഗിൽ റോളർ ഹോക്കി മത്സരം നടക്കും.
29ന് രാവിലെ എട്ടിന് വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ ആർട്ടിസ്റ്റിക് മത്സരങ്ങൾ തുടങ്ങും. 10ന് ആർട്ടിസ്റ്റിക് റോളർ സ്‌കേറ്റിംഗ് മത്സരത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും.
വിജയികൾ നവംബർ 6 മുതൽ 14 വരെ നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.