5ndp
അടൂർ എൻ.ഡി. പി യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ഡി.വൈ.എസ്.പി ഓഫീസ് മാർച്ച് എന്ന്.എൻ.ഡി. പി യോഗം അസി.സെക്രട്ടറി രമേശൻ രാജാക്കാട് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 2006 -ാം നമ്പർ ചാല ശാഖ യോഗം പ്രസിഡന്റ്‌ രാധാകൃഷ്ണനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് അടൂർ യൂണിയന്റെ നേതൃത്വത്തിൽ ഡിവൈ. എസ്. പി ഒാഫീസിലേക്ക് നടത്തിയ മാർച്ചിൽ ശാഖായോഗം പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം അലയടിച്ചു. യൂണിയനിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ യൂണിയൻ ആസ്ഥാനത്ത് ഒത്തുകൂടി. ഇവിടെനിന്ന് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പീതപതാകയുമേന്തി ഡി വൈ. എസ്. പി ഒാഫീസിലേക്ക് നടത്തിയ മാർച്ച് വൺവേ റോഡിൽ റവന്യൂ ടവറിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന യോഗം എസ്. എൻ. ഡി. പി യോഗം അസി. സെക്രട്ടറി രമേശൻ രാജാക്കാട് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻഅഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, പഴകുളം ശിവദാസൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം ദിവ്യ, സുജാമുരളി, ചാലശാഖാ സെക്രട്ടറി ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സെപ്തംബർ 23 ന് രാത്രിയാണ് മോഷണക്കേസിലെ പ്രതി പുലർച്ചെ വീട്ടിൽ കയറി രാധാകൃഷ്ണനെ ഗുരുതരമായി വെട്ടി പ്പരിക്കേൽപ്പിച്ചത്. ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഒരാഴ്ചയ്ക്കുള്ളിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ എസ്.പി ഓഫീസ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകിയാണ് സമരം അവസാനിപ്പിച്ചത്.