തിരുവല്ല: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല കൺവെൻഷനും സൗജന്യ തൈറോയിഡ് രോഗ നിർണയ ക്യാമ്പും 30ന് നടക്കും. തിരുവല്ല യൂണിയൻ ഹാളിൽ ഉച്ചയ്ക്ക് ഒന്നിന് രജിസ്‌ട്രേഷൻ, 1.30ന് തൈറോയിഡ് ക്യാമ്പ്, രണ്ടിന് കൺവെൻഷൻ എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്.അജുലാൽ, പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സി.ആർ.ജയചന്ദ്രൻ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ട്രഷറർ ഡോ.എസ്. വിഷ്ണു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, എംപ്ലോയീസ് ഫോറം കൺവീനർ ബിന്ദു എന്നിവർ പ്രസംഗിക്കും.