1
ആനിക്കാട് ചെട്ടിമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി.ആന്റോ ആന്റെണി അനുവദിച്ച ആംബുലൻസ് പഞ്ചായത്ത് പ്രസിഡന്റ് ലിൻസി മോൾ തോമസിന് താക്കോൽ കൈമാറുന്നു.

മല്ലപ്പളളി : ആനിക്കാട് ചെട്ടിമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്അനുവദിച്ച ആംബുലൻസ് പത്തനംതിട്ട എം.പി. ആന്റോ ആന്റണി പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസിന് കൈമാറി.എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപക്കാണ് ആംബുലൻസ് നല്കിയത്.പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതാകുമാരി, പഞ്ചായാത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, ലൈലാ അലക്സാണ്ടർ, പി.ടി.ഏബ്രഹാം, മോളിക്കുട്ടി സി.ബി, പ്രേം സി.സി, പ്രമീള വസന്ത് മാത്യു, ശാലിനി സി എസ് , ദേവദാസ് മണ്ണൂരാൻ, സൂസ്സൻ ഡാനിയേൽ, കെ.പി ഫിലിപ്പ്, ലിൻസൺ, എം.എം ബഷീർകുട്ടി, ഡോ.നിഷോർ ടി.കുംബ്ലോലിൽ എന്നിവർ പ്രസംഗിച്ചു.