chittayam
അടൂർ ഉപജില്ലാ ശാസ്ത്രമേളകൾ കടമ്പനാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട്: ശാസ്ത്രത്തിൽ അടിയുറച്ച് മുന്നോട്ടുപോകുന്ന തലമുറയെ വളർത്തിയെടുക്കാൻ സാധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ഉപജില്ല ശാസ്ത്രമേളകൾ കടമ്പനാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ശാസ്ത്ര സത്യങ്ങളിൽ കൂടി കടന്നുപോകാനും അവയെ അംഗീകരിക്കാനും കുട്ടികൾ ശീലിക്കണ്ടത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. സീമാദാസ്, എസ്.രാധാകൃഷ്ണൻ, എസ് ബിനുമോൻ, എ.പുന്നൂസ്, സ്മിത എം. നാഥ്, മഞ്ജു വർഗീസ് അലക്‌സ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.