പത്തനംതിട്ട : സ്ഥിരമായി ബിവറേജസ് ഷോപ്പിൽ നിന്ന് വിദേശമദ്യം വാങ്ങി മറിച്ചുവിൽക്കുന്ന യുവാവ് പൊലീസ് പിടിയിലായി. 22ലിറ്റർ വിദേശമദ്യവുമായി ശൂരനാട് പുലിക്കുളം അനിഭവനം വീട്ടിൽ അനിൽകുമാറാണ് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. പന്തളം കുന്നിക്കുഴി ബിവറേജസിൽ നിന്ന് വാങ്ങിയതാണ് മദ്യമെന്ന് ഇയാൾ സമ്മതിച്ചു. 'യോദ്ധാവ് ' പരിപാടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് പിടികൂടിയത്. ഡാൻസാഫ് എസ്.ഐ അജി സാമുവൽ, സി. പി. ഒ അഖിൽ, പന്തളം എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.