db-school
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഹേമലത ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. കേരള സംസ്ഥാന ലഹരി വർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഹേമലത ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.പി.ടി.എ പ്രസിഡന്റ് ടി.സി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെ. ലീന, ചെങ്ങന്നൂർ എക്സ്സൈസ് അസി. ഇൻസ്പെക്ടർ വി. അരുൺ കുമാർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രഥമാദ്ധ്യാപിക യു.പ്രഭ, വാർഡ് അംഗം സി.കെ പ്രസന്നകുമാരി, സി.എച്ച് എം. നാഗ്നേ എസ്.വി,നിയുക്ത സബ്. മേജർ ഷിബു കെ.എം, എൻ.സി.സി ഓഫീസർ ലെഫ്. ശുഭ ജി നായർ, സീഡ് കോ-ഓർഡിനേറ്റർ ആർ.വീണാ, എൻ.എസ് എസ് കോ - ഓർഡിനേറ്റർ ഡോ.നീതി സി.നായർ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ എസ്.ഭാമ,ബി.ചന്ദ്രശേഖർ, എസ്.ശ്രീകലാദേവി അനദ്ധ്യാപകരായ വി.ഹരികുമാർ, ബി.പ്രശാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി,എൻ.എസ്.എസ്, എൻ.സി.സി,സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ തെരുവ് നാടകം, മൂകാഭിനയം, ലഘുലേഖ വിതരണം എന്നിവ നടത്തി.