dcc
തിരുവിതാംകൂർ ദേവസ്വം പെൻഷനേഴ്‌സ് കോഓർഡിനേഷൻ ജില്ലാ കമ്മിറ്റി ആറന്മുള ദേവസ്വം കമ്മീഷണർ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും സംസ്ഥാന സർക്കാർ 2019 മുതൽ അനുവദിച്ച ശമ്പള പരിഷ്‌കാരവും കുടിശികയും അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതിഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം പെൻഷനേഴ്‌സ് കോഓർഡിനേഷൻ ജില്ലാ കമ്മിറ്റി ആറന്മുള ദേവസ്വം കമ്മിഷണർ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡ് കോഓർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ ജി. സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ലാപ്രസിഡന്റ് എം.കെ.അരവിന്ദൻ, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.ജി. സനൽകുമാർ, ആറന്മുള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. രാധാചന്ദ്രൻ, തട്ടയിൽ രതീഷ്, കൊച്ചുകുട്ടൻ ഉണ്ണിത്താൻ ആർ.വിനോദ് തുടങ്ങിവർ പ്രസംഗിച്ചു.