
കോന്നി: ശബരിമല അയ്യപ്പ സേവാ സമാജം കോന്നി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ഹരിവരാസനം ശതാബ്‌ദി ആഘോഷ കമ്മിറ്റി രൂപികരിച്ചു. സംസ്ഥാന സെക്രട്ടറി ജയൻ ചെറുവളളി ഉദ്ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി കോന്നിയൂർ ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ കൺവീനർ പി ഡി പത്മകുമാർ, ജില്ലാ പ്രസിഡന്റ് രാമചന്ദ്രകുറുപ്പ്, താലൂക്ക് സെക്രട്ടറി പി.ആർ.സതീഷ്‌കുമാർ, ജില്ലാ സെക്രട്ടറി അനിത പ്രദീപ്, ജനറൽ കൺവീനർ വി.ശങ്കർ വെട്ടൂർ എന്നിവർ പ്രസംഗിച്ചു.