sndp-
എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയനിലെ മൈക്രോ ഫൈനാൻസ് ഗ്രുപ്പുകളുടെ വായ്‌പ്പാ വിതരണം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുകയെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശം പ്രാവർത്തികമാക്കാൻ മൈക്രോ ഫിനാൻസ് ഗ്രുപ്പുകൾക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. ശാഖകളിലെ മൈക്രോ ഫിനാൻസ് ഗ്രുപ്പുകളുടെ വായ്പാവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മൈക്രോ ഫിനാൻസ് ഗ്രുപ്പുകളുടെ പ്രവർത്തനങ്ങളിലൂടെ സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും വനിതാ സംഘം പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, ധനലക്ഷ്മി ബാങ്ക് പത്തനംതിട്ട ബ്രാഞ്ച് മാനേജർ പി.എം.അനീഷ്, 86 -ാംനമ്പർ പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് സി.ബി.സുരേഷ്‌കുമാർ, ശാഖ സെക്രട്ടറി സി.കെ.സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.