ഓമല്ലൂർ : ബാലഗോകുലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഭഗിനി നിവേദിത ജയന്തി നാളെ രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് 12.30വരെ പത്തനംതിട്ട ബി.എം.എസ് ഹാളിൽ നടക്കും. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷ ഡോ.രമാദേവിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ദേശീയ കായിക താരം എ.അർച്ചന ഉദ്ഘാടനംചെയ്യും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.ജ്യോതി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ ഭഗിനി പ്രമുഖ റാണി ഭായി, ജില്ലാ സഹഭഗിനി പ്രമുഖ ജയലക്ഷ്മി എന്നിവർ അറിയിച്ചു.