youth-
ബാബുവിന്റെ വീട്ടിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ബന്ധുക്കളുമായി സംസാരിക്കുന്നു

റാന്നി : സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട് സ്വദേശി ബാബുവിന്റെ വീട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ. എ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ,ഷിബു തോണിക്കടവ്,അനൂപ് ദത്ത്,പ്രവീൺ രാജ് രാമൻ, ഷിജോ ചെന്നമല, ഷിന്റു തെന്നലിൽ, ജിബിൻ, ബിബിൻ ജെയ്സൺ പെരുനാട്, സഞ്ജു പെരുനാട് എന്നിവർ ഒപ്പമുണ്ടായിരുന്നു