ഇലവുംതിട്ട: സി.ടി.സി.ആർ.ഐ വികസിപ്പിച്ച മരച്ചീനി അരിയുന്ന യന്ത്രം ഇലവുംതിട്ട എഫ് 4 ഫ്രഷ് കർഷക ഉല്പാദക സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സംഘങ്ങൾക്ക് മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ നൽകി. മൂല്യ വർദ്ധിത മരച്ചീനി ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് മരച്ചീനി അരിയുന്ന യന്ത്രവും വിവിധ രൂപത്തിൽ ഉപ്പേരി അരിയുന്ന സ്ലൈസറും സഹായിക്കുമെന്ന് സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റും ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവിയുമായ ഡോ.ജി.ബൈജു പറഞ്ഞു.വാർഡ് മെമ്പർ വിനോദ്,സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നിഷ്യൻ ഡി.ടി.റജിൻ,എഫ്.പി.ഒ.സി.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു.