തിരുവല്ല: ജില്ലാപഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അനിൽകുമാർ തിരഞ്ഞെടുപ്പ് വരണാധികാരി പത്തനംതിട്ട എ.ഡി.എം.ബി.രാധാകൃഷ്ണൻ മുൻപാകെ നാമനിർദേശ പത്രിക നല്കി.കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, സി.പി.എം ഏരിയാ കമ്മിറ്റിഅംഗം പ്രമോദ് ഇളമൺ, സോമൻ താമരച്ചാലിൽ, അനിൽകുമാർ, രാജീവ് വഞ്ചിപാലം, സജു ശമുവേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.