തിരുവല്ല: ബൈക്കിലെത്തിയ ആൾ വൃദ്ധയുടെ മൂന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു. പൊടിയാടി പായിക്കാട്ട് വീട്ടിൽ വിജയമ്മ (67) യുടെ മാലയാണ് കവർന്നത്. പൊടിയാടി - പെരിങ്ങര കൃഷ്ണപാദം റോഡിലെ പുതുശേരിപ്പടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. പൊടിയാടി ഭാഗത്തു നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയമ്മയുടെ പിന്നാലെ ബൈക്കിൽ എത്തിയ ആൾ മാല പൊട്ടിച്ചു കടക്കുകയായിരുന്നു. പുളിക്കീഴ് പൊലീസ് കേസെടുത്തു. പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്ന് എസ്.ഐ. കവിരാജ് പറഞ്ഞു.