 
ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥി മനോഹരൻ വി.ജി ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറി പി. എം ഷൈലജയ്ക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ദേശീയസമിതി അംഗം കെ.എസ് രാജൻ, ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ്.രഞ്ജിത്ത്, സെൽ കോ- ഓർഡിനേറ്റർ കെ.ജി മനോജ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ശ്യാം പഞ്ചായത്ത് അംഗങ്ങളായ ടി.സി സുരേന്ദ്രൻ, വിജയകുമാർ മൂത്തേടത്ത്, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, വിജയമ്മ പി.എസ്, കൃഷ്ണകുമാർ കൃഷ്ണവേണി, രാജീവ് പല്ലന വിശാൽ, ഉണ്ണികൃഷ്ണകർത്ത, കെ.കെ ഗോപാലൻ, സി.എസ് വിഷ്ണു, സുരേഷ് പ്രമട്ടക്കര, മനേഷ് വി.ജി,സുജിത്ത്, വിശാൽ പാണ്ടനാട് തുടങ്ങിയവർ പങ്കെടുത്തു. മിത്രമഠം കവലയിൽ നിന്നും പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പിച്ചത്.